+

റാണി പിങ്ക് ഫ്രോക്കിൽ രാജകുമാരിയെപ്പോലെ സ്വാസിക വിജയ്, തരംഗമായി ചിത്രങ്ങൾ

അഭിനേത്രി, നർത്തകി, അവതാരക എന്നീ നിലകളിൽ പ്രേക്ഷക പ്രീതി നേടിയ താരമാണ് സ്വാസിക വിജയ്. അടുത്തിടെ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ താരദമ്പതിമാരാണ് സ്വാസികയും പ്രേം ജേക്കബും. ഇവരുടെ വിവാഹഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.തന്റെ വിശേഷങ്ങള്‍ എല്ലാം യൂട്യൂബ് ചാനലിലൂടെ നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്.
വിവാഹശേഷം ജോലിത്തിരക്കുകളിലേക്ക് കടന്ന താരങ്ങള്‍ ഹണിമൂണ്‍ ആഘോഷിക്കാനായി ആന്റമാന്‍ നിക്കോബാര്‍ ദ്വീപിലേക്ക് പോയിരുന്നു.
ഇപ്പോഴിതാ സ്വാസികയുടെ പുത്തന്‍ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. റാണി പിങ്ക് ഫ്രോക്കിൽ അതിസുന്ദരിയായിട്ടാണ് താരത്തെ ചിത്രങ്ങളിൽ കാണുന്നത്. അല്പം ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഒരുമിച്ച്‌ അഭിനയിച്ച ശേഷമാണ് പ്രേമും സ്വാസികയും പ്രണയത്തിലായത്. ഇരുവരുടെയും പ്രണയത്തെ കുടുംബം കൂടി അംഗീകരിച്ചതോടെ വിവാഹത്തിലേക്ക് എത്തി. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി ബീച്ച്‌ വെഡ്ഡിങായിരുന്നു രണ്ടാളും തെരഞ്ഞെടുത്തത്. ജനുവരിയില്‍ നടന്ന വിവാഹ ആഘോഷത്തില്‍ സിനിമ താരങ്ങളുടെ നീണ്ടനിരയുണ്ടായിരുന്നു.

facebook twitter